കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മുങ്ങി മരിച്ചു, ഒരു യുവതിയെ രക്ഷിച്ചു

തിരുവനന്തപുരം: കല്ലാറിൽ വട്ടക്കയത്ത് കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഫിറോസ് ബന്ധുക്കളായ സഹാൻ ജവാദ് എന്നിവരാണ് മരിച്ചത്. സ്ഥിരം അപകടം നടക്കുന്ന മേഖലയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്.

മുള്ളുവേലി കെട്ടിയിരുന്നത് എടുത്തു മാറ്റിയാണ് ഇവർ കയത്തിൽ ഇറങ്ങിയത്. 20 വയസ്സുള്ള ഒരു പെൺകുട്ടിയും അപകടത്തിൽ പെട്ടിരുന്നു. ഇവരെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തി.

Read Previous

സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പുതിയ കമ്പനിക്ക്‌ തുടക്കം കുറിച്ചു

Read Next

800 രൂപയും ചിലവും മതി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാമെന്ന പോസ്റ്റുമായി സ്വകാര്യബസ് ഡ്രൈവർ