ഫോബ്‌സിന്റെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

ന്യൂഡല്‍ഹി: ഫോബ്‌സിന്റെ 2022ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ ഇടം നേടി. ഏഷ്യയിലെ ഏറ്റവും ശക്തരായ 20 ബിസിനസ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം പിടിച്ചത്. കോവിഡ് മഹാമാരിക്കാലത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ബിസിനസുകളെ പരിപോഷിപ്പിച്ച 20 ശക്തരായ സ്ത്രീകളുടെ പട്ടികയാണ് ഫോബ്സ് പുറത്ത് വിട്ടത്.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർപേഴ്സൺ സോമ മൊണ്ടൽ, എംക്യൂർ ഫാർമ ഇന്ത്യ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ, ഹൊനാസ കൺസ്യൂമറിന്റെ സഹസ്ഥാപക ഗസൽ അലഗ് എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ.

ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് വനിതകൾ.

K editor

Read Previous

പെരിയ അടിപ്പാത തകർന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് മൂലം

Read Next

പുതിയകോട്ടയിൽ പാതിരാ തല്ല്