മൂന്ന് ദിവസം അവധി? ഇന്ത്യയിൽ പുതിയ തൊഴിൽ നിയമ ഭേദഗതി വരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തിലും ജോലി സമയത്തിലും മാറ്റമുണ്ടാകും.

2019 ൽ പാർലമെന്‍റിൽ പാസാക്കിയ ലേബർ കോഡ് 29 കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ തൊഴിൽ കോഡ് നടപ്പാക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പല സംസ്ഥാനങ്ങളും പുതിയ കോഡിന് അംഗീകാരം നൽകാത്തതാണ് ഇത് നടപ്പാക്കുന്നത് വൈകാൻ കാരണം. സാമൂഹിക സുരക്ഷ, തൊഴിൽ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ തൊഴിൽ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിലുടമയ്ക്ക് ജോലി സമയം നിശ്ചയിക്കാൻ കഴിയും. എട്ട് മണിക്കൂർ ജോലി മാനദണ്ഡം ബാധകമല്ല. ജോലി സമയം 9-12 മണിക്കൂർ വരെ നീട്ടാം. പക്ഷേ എത്ര മണിക്കൂർ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി വരും.

Read Previous

ഗവർണർ ഒപ്പിടാതെ അസാധുവായത് 11 ഓര്‍ഡിനന്‍സുകള്‍

Read Next

ഇഹ്റാമുകൾ റീസൈക്കിൾ ചെയ്യാൻ എം.ഡബ്ല്യു.എ.എന്‍ പദ്ധതി