ഭീഷണി ; അമലാപോളിന്റെ പരാതിയിൽ മുന്‍ കാമുകൻ അറസ്റ്റില്‍  

ചെന്നൈ: നടി അമല പോളിന്‍റെ മുൻ കാമുകൻ ബവീന്ദർ സിംഗ് ദത്ത് അറസ്റ്റിൽ. വഞ്ചന, അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിൽ നടി നൽകിയ പരാതിയിലാണ് നടപടി.

2018 ൽ നടിയും മുൻ കാമുകനും ഗായകനുമായ ബവീന്ദർ സിംഗ് ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലും താരം ധാരാളം പണം നിക്ഷേപിച്ചിരുന്നു. ‘കടാവർ’ എന്ന ചിത്രം നിർമ്മിച്ചത് ഈ കമ്പനിയാണ്. എന്നാൽ നടിയും ബവീന്ദറും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും വേര്‍പിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇതിനിടെ അമല പോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വ്യാജരേഖ ചമച്ച് തന്നെ വഞ്ചിച്ചുവെന്നും നടി പരാതിയിൽ പറയുന്നു. നടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. 

Read Previous

അരവിന്ദ് കേജ്‌രിവാൾ അധികാരത്തിന്റെ ലഹരിയിലാണ്; അണ്ണാ ഹസാരെ

Read Next

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത