‘സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാത്തവര്‍ ചേരിതിരിവിന് ശ്രമിക്കുന്നു’

തിരുവനന്തപുരം: ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ത്യൻ ജനതയുടെ ഐക്യം തകർക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കാളികളാകാത്ത ശക്തികളാണെന്ന് കേരള നിയമസഭ.

ഇത്തരം ശ്രമങ്ങളെയും ശക്തികളെയും ചെറുക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയെ ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിർത്താൻ അനിവാര്യമാണെന്ന് നിയമസഭ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തെ അനുസ്മരിച്ച പ്രമേയം തിങ്കളാഴ്ച ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസമാണ് സഭ അംഗീകരിച്ചത്.

K editor

Read Previous

കാര്‍ത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാളത്തിലേക്ക്

Read Next

സാമ്പത്തിക പ്രതിസന്ധി; എംജി സർവകലാശാലയ്ക്ക് സർക്കാർ സഹായം കിട്ടിയേക്കില്ല