ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുജറാത്ത്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാതെ അവധി എടുക്കുന്നവരെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കും. ഗുജറാത്തിലെ വ്യവസായ സ്ഥാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവെച്ചു. ഇത് നോട്ടീസ് ബോർഡിലും കമ്പനി വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കും.
ആയിരത്തിലധികം സ്ഥാപനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അവധിയെടുത്തിട്ടും വോട്ട് ചെയ്യാത്തവരെ കണ്ടെത്താൻ നോഡൽ ഓഫീസർമാരെ നിയമിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരോട് ജൂണിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.