ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവർ അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ.
സമ്പദ്‌മേഖല നിയന്ത്രിക്കുന്നവർ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിൽ ബജറ്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ഇന്ത്യൻ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീം കോടതി വെള്ളിയാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.