ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.
പ്രകൃതിക്ഷോഭത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതവും വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാനാണ് വ്യവസ്ഥ. വീടുകൾക്കും കൃഷിക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ തൊടുപുഴയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കുടയത്തൂരിലാണ് ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ അഞ്ച് വയസുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങളും മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.