ഈ വർഷത്തെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മധ്യപ്രദേശിൽ

ഇന്‍ഡോര്‍: അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മധ്യപ്രദേശിൽ നടക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ട് നഗരങ്ങളിലാണ് യൂത്ത് ഗെയിംസ് നടക്കുകയെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കായിക മന്ത്രി യശോധര രാജെ സിന്ധ്യ എന്നിവരും ഡൽഹിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

“ഒളിംപിക്സ് മത്സര ഇനങ്ങള്‍ക്കൊപ്പം പരമ്പരാഗത മത്സരയിനങ്ങളും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. എല്ലാ സംസ്ഥാനങ്ങളും ജില്ലാ, സംസ്ഥാന തലങ്ങളിൽ കായികമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം, മധ്യപ്രദേശ് മുൻകൈ എടുത്തതിൽ ഞാൻ സന്തുഷ്ടനാണ്,” ഠാക്കൂർ പറഞ്ഞു.

Read Previous

ക്ലീൻ യു സർട്ടിഫിക്കറ്റ് സ്വന്തമാക്കി ബേസിലിന്റെ ‘ജയ ജയ ജയ ജയ ഹേ’

Read Next

വിനോദ നികുതി; കൊച്ചി കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ്