ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം;സഞ്ജുവുമായി ഉള്ള നിമിഷം പങ്കുവെച്ച് ജയറാം

താരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ എല്ലായ്പ്പോഴും ആഘോഷിക്കാറുണ്ട്. മലയാളത്തിന്‍റെ മഹാനടൻ ജയറാം അവരിലൊരാളാണ്. കഴിഞ്ഞ ദിവസം താരം തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയും തന്നെ സന്ദർശിച്ച ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. ഭാര്യ പാർവതിക്കും മകൾ മാളവികയ്ക്കും ഒപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം പോസ്റ്റ് ചെയ്തത്.

അപ്രതീക്ഷിതമായ അതിഥി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയെന്നും ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്നും താരം കുറിച്ചു.

Read Previous

പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു

Read Next

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും