തിരുവനന്തപുരത്തും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; 4 പേർ പിടിയിൽ

കാസർകോട് സ്വദേശിയും കുടുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടു  പേരെയും തിരുവനന്തപുരത്ത് കാസർകോട് സ്വദേശികളായ രണ്ട് പേരെയും പൊലീസ് പിടികൂടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

മിശ്രിത രൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 336 ഗ്രാം സ്വര്‍ണ്ണം.

230 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.

വന്ദേഭാരത് ദൗത്യമനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും  കേരളത്തിലെത്തുന്ന വിമാനങ്ങളിലാണ്  നിത്യവും  കിലോ കണക്കിന് സ്വർണ്ണം കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നത്.

LatestDaily

Read Previous

സീറോഡ് പെൺകുട്ടിയെ ആദ്യം തൊട്ടത് ഒളിവിലുള്ള പ്രതി

Read Next

ചന്തേര പോലീസ് ഇൻസ്പെക്ടറെ മാറ്റിയത് ഫാഷൻ ഗോൾഡ് പരാതികൾ കെട്ടി വെച്ചതിന്