ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. നാല് ഇലക്ട്രിക് കാറുകളാണ് വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്താൻ എത്തിച്ചത്.
ദീർഘകാലാടിസ്ഥാനത്തിൽ എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവലും നെറ്റ് സീറോ സ്റ്റാറ്റസും കൈവരിക്കുന്നതിനുള്ള നയത്തിന്‍റെ ഭാഗമാണ് ഇ-കാറുകൾ എത്തിച്ചത്. എഞ്ചിനീയറിംഗ് ആൻഡ് മെയിന്‍റനൻസ്, ലാൻഡ് സൈഡ് ഓപ്പറേഷൻസ് വകുപ്പുകളാണ് വാഹനങ്ങൾ ഉപയോഗിക്കുക.
2025 മാർച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. വിമാനത്താവളത്തിലെ പാർക്കിംഗ് സ്ഥലങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.