തിന്നർ ഒഴിച്ച് തീ കൊളുത്തി : ഭർതൃമതിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: ഒരു വർഷം മുമ്പ് വിവാഹിതയായ യുവതി പെയിന്റിൽ ഉപയോഗിക്കുന്ന തിന്നർ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. അതീവ ഗുരുതരനിലയിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദുമ മേൽബാരയിലെ സുജിത്ത് കുമാറിന്റെ ഭാര്യ ശ്രീജയാണ് 21, ശനിയാഴ്ച വൈകീട്ട് മേൽബാരയിലെ ഭർതൃവീട്ടിൽ അത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിൽ സുക്ഷിച്ചിരുന്ന തിന്നറാണ് ദേഹത്തൊഴിച്ച് തീ കൊഴുത്തിയത്. മുള്ളേരിയ സ്വദേശിനിയാണ് ശ്രീജ.

മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തു. പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമെന്നാണ് സൂചന. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ശ്രീജയിൽ നിന്നും മരണമൊഴിയെടുത്തു

Read Previous

കാഞ്ഞങ്ങാട് നഗരസഭ; കോൺഗ്രസ്സ് 26 സീറ്റിൽ; മുസ് ലീം ലീഗിന് 16

Read Next

ഫാഷൻ ഗോൾഡ് തകർച്ച സുന്ദരി തട്ടിയെടുത്തത് 15 ലക്ഷം