തിമിരി ബാങ്ക് ചെറുവത്തൂരിൽ ആശുപത്രി തുടങ്ങുന്നു

ചെറുവത്തൂർ   : തിമിരി സർവ്വീസ് സഹകരണ ബാങ്ക് ചെറുവത്തൂർ ടൗണിൽ സഹകരണ ആശുപത്രി ആരംഭിക്കുന്നു.

ദേശീയ പാതയിൽ ചെറുവത്തൂർ പെട്രോൾ പമ്പിന് വടക്കു ഭാഗത്ത്  നിലവിലുള്ള തുരുത്തി സ്വദേശിയുടെ കെട്ടിടത്തിലാണ് താൽക്കാലികമായി ക്ലിനിക്കൽ ലാബും, വിദഗ്ധ ഡോക്ടർമാരുടെ പരിശോധനാ കേന്ദ്രവും തുറക്കുന്നത്.

മംഗളൂരുവിൽ നിന്ന് ആഴ്ചയിലൊരിക്കൽ മാറി മാറി വിദഗ്ധ ഡോക്ടർമാരെ  ചെറുവത്തൂരിലെത്തിക്കാനും, ആരംഭത്തിൽ ലബോറട്ടറിയും, എക്സറേ കേന്ദ്രവും തുടങ്ങാനുമാണ് പദ്ധതി.

താമസിയാതെ തിമിരി പ്രദേശത്ത് പത്തേക്കർ ഭൂമിയിൽ കെട്ടിടം പണിയാനും, ആശുപത്രി  അങ്ങോട്ട് മാറ്റാനുമാണ് പദ്ധതി.

ആശുപത്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വടകര സ്വദേശിനിയായ യുവതിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. തുരുത്തി മലപ്പിൽ സ്വദേശിയും, മംഗളൂരുവിൽ  താമസിക്കുകയും ചെയ്യുന്ന പ്രവാസി യുവാവിന്റെ ചെറുവത്തൂർ കെട്ടിടത്തിലാണ് തൽക്കാലം സഹകരണ ആശുപത്രി ആരംഭിക്കുന്നത്.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലയിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ

Read Next

ആത്മഹത്യയ്ക്കിടെ കയർ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു