തെയ്യം കലാകാരന്റെ ആത്മഹത്യയ്ക്ക് കാരണം സുഹൃത്തിന്റെ വിവാദ പരാമർശം

ചെറുവത്തൂർ: പിലിക്കോട്ടെ തെയ്യം കലാകാരന്റെ ആത്മഹത്യയ്ക്ക് കാരണം കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ മോശം അനുഭവങ്ങളാണെന്ന്  വ്യക്തമായി.   തെയ്യം കലാകാരൻ രവി മണക്കാടന്റെ മകൻ രതീഷാണ് മാനസിക വിഷമത്തെത്തുടർന്ന് തൂങ്ങി മരിച്ചത്.  രതീഷ് സമീപവാസിയായ സുഹൃത്തിന് 50,000 രൂപ കടം കൊടുത്തിരുന്നു. കടം കൊടുത്ത തുക തിരികെയാവശ്യപ്പെട്ട് പല തവണ  രതീഷ് സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നു.

വീട്ടിൽ സ്ഥിരമായി വരുന്നതിനെ എതിർത്ത സുഹൃത്ത് രതീഷിന്റെ വീട് സന്ദർശനത്തെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുകയും, രതീഷിന്റെ പിതാവിനോട് പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത രതീഷിന് സുഹൃത്തിന്റെ പരാമർശം ഏറെ   വേദനയുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നുള്ള മാനസിക വിഷമം താങ്ങാനാകാതെയാണ് യുവാവ് ഒരു മുഴം കയറിൽ  ജീവനൊടുക്കിയത്.

സുഹൃത്തായ ആശാരിപ്പണിക്കാരനാണ് രതീഷ് 50,000 രൂപ വായ്പയായി  കൊടുത്തത്. രതീഷിന്റെ ആത്മഹത്യയെത്തുടർന്ന് സംഭവം വിവാദമായതോടെ പണം തിരികെ കൊടുക്കാമെ ന്ന് ആശാരിപ്പണിക്കാരൻ സമ്മതിച്ചിട്ടുണ്ട്

Read Previous

ആംബുലൻസ് കത്തിച്ച പ്രതികളുടെ ചിത്രം സിസിടിവിയിൽ

Read Next

മൻസൂർ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു