ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി ജി.ആർ.അനിൽ..നെറ്റ്‌വർക്ക് പ്രശ്നം പരിഹരിച്ചു. വൈകാതെ ബദൽ മാർഗങ്ങൾ ഉണ്ടാകും. ഇന്നലെ മാത്രം 9,83,572 കിറ്റുകളാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. റേഷൻ കടകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആൾക്കൂട്ടം ഒഴിവാക്കാൻ വിവിധ വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അസൗകര്യം കാരണം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച കിറ്റുകളുടെയും റേഷന്‍റെയും വിതരണം സെർവർ തകരാർ കാരണം പലയിടത്തും തടസ്സപ്പെട്ടിരുന്നു. ഒരു വ്യക്തിക്ക് റേഷൻ നൽകാൻ 10 മുതൽ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും സെർവർ നിശ്ചലാവസ്ഥയായെന്നും റേഷൻ ട്രേഡേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.