2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ

ന്യൂ ഡൽഹി: 2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ. മുതിർന്ന അഭിഭാഷകൻ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് ഇത് സുപ്രീം കോടതിയെ അറിയിച്ചത്.

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

ഇതേ വിഷയത്തിൽ കോളിൻ ഗോണ്‍സാല്‍വസ് സമർപ്പിച്ച ഹർജിയോടൊപ്പം റവ.ഡോ. പീറ്റർ മക്കാഡോ മറ്റൊരു ക്രിമിനൽ റിട്ട് ഹർജി നൽകിയതിനാൽ ഇരുവരുടെയും വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Read Previous

ബീഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭം മോദി ഇന്ന് അനാഛാദനം ചെയ്യും

Read Next

തന്മോയ് ഘോഷ് ഗോകുലം കേരളയിൽ എത്തി