ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: മാധ്യമങ്ങൾക്ക് മേൽ ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങളിലൂടെയാണ് പല കാര്യങ്ങളും കോടതി അറിയുന്നതെന്നും കോടതി വിധികൾ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ സുവർണജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല. മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണ്. ചില വിമർശനങ്ങൾക്കിടയിലും, നമ്മുടെ മാധ്യമങ്ങൾ അതിന്‍റെ ജോലി നന്നായി ചെയ്യുന്നു.
ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ജഡ്ജിമാർക്ക് പ്രവർത്തിക്കാൻ കഴിയൂ. നിയമം ഭരണഘടനാപരമാണ്. എല്ലാവരും അതിന് കീഴിലാണ്. ഇതറിഞ്ഞ് നീതി നടപ്പാക്കേണ്ടതാണ് ജഡ്ജിയുടെ കടമ. ചിലപ്പോൾ നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാൻ കഴിയില്ല, ജഡ്ജിയുടെ ഇടപെടലും അനിവാര്യമാണ്. ന്യായാധിപരുടെ വിധികൾ ജനങ്ങൾ അറിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. അതുകൊണ്ട് തന്നെ കോടതി വിധികൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.