‘അധ്യക്ഷ സ്ഥാനത്തേക്ക് മൽസരമുണ്ടാകണം; സംഘടന തിരഞ്ഞെടുപ്പ് ഗുണം ചെയ്യും’

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരമുണ്ടാകണമെന്നു ഡോ.ശശി തരൂര്‍ എംപി. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും തരൂർ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്കു തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 22നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തിരഞ്ഞെടുപ്പു നടക്കും.

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവർക്കും മത്സരിക്കാൻ താൽപര്യമുള്ളവർക്കും വോട്ടർപട്ടിക നൽകണമെന്നു ശശി തരൂർ അടക്കമുള്ള 5 കോൺഗ്രസ് എംപിമാരുടെ ആവശ്യം തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അംഗീകരിച്ചിരുന്നില്ല. പട്ടിക പ്രസിദ്ധീകരിക്കില്ലെന്നും വോട്ടർമാരുടെ വിവരങ്ങൾ ഈ മാസം 20 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തന്റെ ഓഫിസിൽ വന്നു പരിശോധിക്കാമെന്ന് 5 എംപിമാരെയും മിസ്ത്രി അറിയിച്ചിരുന്നു. കത്തയച്ചതിൽ തരൂരും മനീഷ് തിവാരിയും ജി 23 ഗ്രൂപ്പിലുണ്ടായിരുന്നവരാണ്.

K editor

Read Previous

ഭാരത് ജോഡോ യാത്രയെ സിപിഎമ്മും ഭയക്കുന്നു: വി.ഡി സതീശന്‍

Read Next

കേരളത്തിൽ 99% വളര്‍ത്തുനായകൾക്കും ലൈസൻസ് ഇല്ല; ചിലവ് വെറും 50 രൂപ