മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് വിമർശനം

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചത്. എന്നാൽ, മന്ത്രിമാരുടെ പട്ടികയിൽ ഒരു വനിതാ പ്രതിനിധിയെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്.

ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. രാഷ്ട്രീയക്കാരും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും പുതിയ മന്ത്രിസഭയിൽ വനിതാ പ്രതിനിധിയുടെ അഭാവത്തെ വിമർശിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തത് ബിജെപിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു.

K editor

Read Previous

പിതാവിനെ മർദ്ദിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Read Next

എഎപി ദേശീയപാര്‍ട്ടിയാകാന്‍ ഇനി ഒരു ചുവട് മാത്രമെന്ന് കെജ്രിവാൾ