മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ല: അടൂർ ഗോപാലകൃഷ്ണൻ

കോട്ടയം: മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. അവരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ആശയങ്ങൾ പരിചയപ്പെടുത്തുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ, താനും ന്യൂ ജനറേഷനാണ്. മുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. പുതുമ വേണ്ടത് രൂപത്തിലല്ല, ചിന്തയിലാണെന്നും അടൂർ പറഞ്ഞു. റീജിയണൽ ഡയറക്ടർ എസ്.അനിൽകുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

K editor

Read Previous

ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

Read Next

നിറഞ്ഞാടി ‘കാന്താര’; ബോക്സ് ഓഫീസ് കളക്ഷൻ 300 കോടി കടന്നു