ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് നോട്ടീസ് നൽകിയത്.