വൈദ്യുതിബോര്‍ഡ് ഓഫീസിലും ഉദ്യോഗസ്ഥതലത്തിലും സമൂലമാറ്റം വരുന്നു

കൊച്ചി: ഓഫീസ് സംവിധാനത്തിലും ഉദ്യോഗസ്ഥ തലത്തിലും സമൂല മാറ്റങ്ങളുമായി വൈദ്യുതി ബോർഡ്. പുനഃസംഘടനാ നിർദ്ദേശങ്ങളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന ഊർജ്ജ വകുപ്പ് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി സിഎംഡിക്ക് രേഖാമൂലം നിർദ്ദേശം നൽകി.

പ്രധാനപ്പെട്ട ഓഫീസുകളിലെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഉടൻ നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിതരണം, പ്രസരണം, ഉത്പാദനം, സിസ്റ്റം ഓപ്പറേഷന്‍, കോര്‍പ്പറേറ്റ് ഓഫീസ്, സിവില്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുനഃസംഘടന.

Read Previous

സംസ്ഥാനത്തെ ആംബുലൻസുകള്‍ക്ക് സുപ്രധാന മാറ്റങ്ങൾ; നിറത്തിലും സൈറണിലും വ്യത്യാസങ്ങൾ

Read Next

കടുവാ ഭീതി ഒഴിയാതെ വയനാട്; കൂട് സ്ഥാപിച്ച് വനംവകുപ്പ്