ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ രാജ്യസഭയിലെ പ്രസംഗം ഏറ്റെടുത്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും ബി.ആര്‍.എസ്. സോഷ്യല്‍ മീഡിയ കണ്‍വീനറുമായ വൈ. സതീഷ് റെഡ്ഡിയും അടക്കമുള്ള നേതാക്കള്‍. റീട്വീറ്റ് ചെയ്ത ബ്രിട്ടാസിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ പലരും കണ്ടുകഴിഞ്ഞു.
ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കാൻ ഗൂഡാലോചന നടക്കുന്നതായി രാജ്യസഭയിലെ ശൂന്യ വേളയിൽ ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. തമിഴ്, തെലുഗു ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പമാണ് ബ്രിട്ടാസ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് വൈ. സതീഷ് റെഡ്ഡി, കമൽ ഹാസൻ തുടങ്ങിയവർ റീട്വീറ്റ് ചെയ്തു.