രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഐക്യത്തിനായി മനുഷ്യർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും സെൻ പറഞ്ഞു.

“എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ‘അതെ’ എന്നായിരിക്കും. ഇപ്പോൾ ഭയപ്പെടാൻ ഒരു കാരണമുണ്ട്. നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണമെന്ന്” സെൻ പറഞ്ഞു.

K editor

Read Previous

ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ശരദ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Read Next

നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ; സ്വന്തം റെക്കോർഡ് മറികടന്നു