സമര്‍ഥരായ കുറ്റവാളികളാണ് പിന്നില്‍; പിടികൂടാന്‍ സമയമെടുക്കും: ഇ.പി.ജയരാജൻ

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സംസ്ഥാന ഓഫീസായ എ.കെ.ജി സെന്‍റർ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു കാര്യം സ്ഥിരമായി ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സമര്‍ഥരായ കുറ്റവാളികളാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാണ്. അതിനാല്‍ പിടികൂടാന്‍ സമയമെടുക്കും’– അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്‍റെ മാതൃ വന്ദന പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമായ നിർദേശങ്ങളും ഇടപെടലുകളും സംസ്ഥാന പാർട്ടി സ്വീകരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read Previous

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം; 552 തീയറ്ററുകളില്‍ ഗാന്ധി സിനിമ, പ്രദര്‍ശനം സൗജന്യം

Read Next

ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ സംഘർഷം