ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്ഫടികം ഡിജിറ്റൽ റീമാസ്റ്ററിംഗ് പൂർത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ ആരാധകരുടെയും സംവിധായകൻ ഭദ്രന്‍റെയും ഏറെ നാളത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാകാൻ പോകുന്നത്. സിനിമാപ്രേമികൾക്കിടയിൽ കൾട്ട് പദവി നേടിയ ഈ ചിത്രം ഇതുവരെ തിയേറ്ററുകളിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും കാണാൻ അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിന്‍റെ ഹൈലൈറ്റ്. പഴയ ചിത്രത്തിന്‍റെ മിഴിവ് വർദ്ധിച്ചിട്ടുണ്ടെന്നും ചില രംഗങ്ങൾ 4 കെ പതിപ്പിൽ കൂട്ടി ചേർത്തിട്ടുണ്ടെന്നും സംവിധായകൻ ഭദ്രൻ പറയുന്നു.
ഡോൾബി സാങ്കേതികവിദ്യയില്‍ കൂടുതല്‍ മികച്ചതാക്കാൻ കൂടുതൽ ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് ഇനി റീ റിലീസ് ചെയ്യുന്നത്. അതിനായി ആർട്ടിസ്റ്റുകളില്ലാതെ എട്ട് ദിവസം ഷൂട്ടിംഗ് നടത്തി.
പഴയ സ്ഫടികത്തിൽ, മോഹൻലാലിന്റേ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അക്കാലത്ത് 40 ആടുകളെ ഉപയോഗിച്ചായിരുന്നു ഇതു ഷൂട്ട് ചെയ്തത്. ഇന്ന് അത് 500 ആടുകളുമായി വീണ്ടും ഷൂട്ട് ചെയ്തു. സ്ഫടികം തിരികെ തിയേറ്ററുകളിൽ എത്തിക്കാൻ ഞങ്ങൾ, കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി രണ്ട് കോടിയോളം രൂപ ചെലവഴിച്ചതായും ഭദ്രന്‍ അഭിമുഖത്തിൽ പറഞ്ഞു.