പതിനായിരം രൂപയും സ്വർണ്ണവളയും ബാക്കിവെച്ച് വീട്ടുകാരോട് മോഷ്ടാവിന്റെ കരുണ

​രാജപുരം: മോഷണം നടത്തിയ വീട്ടിൽ പതിനായിരം രൂപയും ഒരു സ്വർണ്ണവളയും ബാക്കിവെച്ച് വീട്ടുകാരോട് മോഷ്ടാക്കൾ കരുണ കാട്ടി. പാണത്തൂർ പുത്തൂരടുക്കത്തെ സെൻ. ഇ. തോമസിനോടും, കുടുംബത്തോടുമാണ് മോഷ്ടാക്കൾ ദയ കാട്ടിയത്.

ഏപ്രിൽ 11 ന് തോമസിന്റെ വീടിന്റെ അടുക്കളവാതിൽ ഗ്രില്ല് തകർത്ത്  അകത്തു കടന്ന മോഷ്ടാക്കൾ കമ്പിപ്പാര ഉപയോഗിച്ച് കിടപ്പുമുറിയിലുള്ള അലമാര തകർക്കുകയും 25 പവന്റെ വിവിധ തരത്തിലുള്ള സ്വർണ്ണാഭരണങ്ങളും കാൽലക്ഷം രൂപയും കവർച്ച ചെയ്യുകയുമായിരുന്നു. മോഷണ വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അലമാരയിൽ മോഷ്ടാക്കൾ ബാക്കിവെച്ചിട്ടു പോയ ഒരു സ്വർണ്ണവളയും, പതിനായിരം രൂപയും കണ്ടെത്തുകയായിരുന്നു.

മോഷണം പോയ 25 പവന്റെ ആഭരണങ്ങളും അലമാരയിൽ ബാക്കിയുണ്ടായിരുന്ന സ്വർണ്ണവളയും ഒരുമിച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. മോഷണം പോയ കാൽലക്ഷം രൂപയും അലമാരയിൽ ബാക്കിയുണ്ടായിരുന്ന പതിനായിരം രൂപയും ഒപ്പം തന്നെയാണ് വെച്ചിരുന്നതെങ്കിലും, കുറച്ച് പണവും, വളയും ബാക്കിവെച്ച് ബാക്കിയെല്ലാം മോഷ്ടാക്കൾ കൊണ്ട് പോവുകയായിരുന്നു.

LatestDaily

Read Previous

അനധികൃതമാണെന്ന് അറിഞ്ഞിട്ടും ഫുട്ബോൾ ടർഫ് മന്ത്രി തുറന്നു

Read Next

രണ്ട് ദിവസത്തിനിടെ 6 മരണങ്ങൾ; ജില്ലയ്ക്ക് ദുഃഖക്കണി