കാറിടിച്ച് മരിച്ച അഞ്ജലിയുടെ വീട്ടില്‍ മോഷണം; സുഹൃത്തിനും പങ്കെന്ന് കുടുംബം

ന്യൂഡല്‍ഹി: സുൽത്താൻപുരിയിൽ കാറപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ മോഷണം. മരിച്ച അഞ്ജലി സിങ്ങിന്‍റെ കരണ്‍ വിഹാറിലെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ നിന്ന് ടിവി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്നും സംഭവത്തിന് പിന്നിൽ അഞ്ജലിയുടെ സുഹൃത്ത് നിധിയാണെന്നും കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ 7.30 ഓടെ അയൽവാസികളാണ് തങ്ങളെ വിവരമറിയിച്ചതെന്നും അവിടെ എത്തിയപ്പോൾ വീടിന്‍റെ പൂട്ട് തകർന്ന നിലയിലാണ് കണ്ടതെന്നും അഞ്ജലിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. എൽസിഡി ടി.വി ഉൾപ്പടെയുള്ളവ കട്ടിലിനടിയിലാണ് വച്ചിരുന്നത്. അതും മോഷണം പോയതായി സഹോദരി പറഞ്ഞു.

അതേസമയം, അഞ്ജലിയുടെ സുഹൃത്ത് നിധിയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് മറ്റൊരു ബന്ധു പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി വീടിന് പൊലീസ് കാവൽ ഉണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം പൊലീസ് എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ലെന്നും ബന്ധുക്കൾ ചോദിച്ചു.

Read Previous

സാമന്ത – ദേവ് മോഹൻ ചിത്രം ‘ശാകുന്തളത്തിൻ്റെ’ ട്രെയ്ലർ പുറത്ത്

Read Next

ഉത്തർപ്രദേശിൽ നരബലി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി