യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി

ചെന്നൈ : യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയങ്ങൾ യുവാക്കളെ സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തരാക്കുന്നു. ലോകരാജ്യങ്ങൾ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അണ്ണാ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

അത് ബഹുമാനവും അതുപോലെ ഒരു കടമയുമാണ്. പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റണം. കൊവിഡ് കാലത്തെ പ്രതിസന്ധികളെ നല്ല രീതിയിൽ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞു എന്നതാണ് ഇതിന് ഉദാഹരണം. കേവലം ജോലിയിൽ തുടരുന്നതിനുപകരം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള യുവാക്കളുടെ ശ്രമങ്ങൾ വലിയ തോതിൽ മാറിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലെ വർദ്ധനവ് അതാണ് തെളിയിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഈ മേഖലയിൽ 15,000 ശതമാനം വർദ്ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

‘ടു മെൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

Read Next

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു