യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരേ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബ് ചാനൽ അവതാരകനെതിരെ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടിൽ സൂരജ് പാലക്കാരൻ എന്നയാളെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ക്രൈം ഓൺലൈൻ മാനേജിംഗ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരെയും (ക്രൈം നന്ദകുമാർ) പരാതി നൽകിയ അടിമാലി സ്വദേശിയുടെ പരാതിയിലാണ് സൂരജിനെതിരെയും കേസെടുത്തിരിക്കുന്നത്. സൂരജിനെ തേടി പൊലീസ് പാലായിലെ വീട്ടിലെത്തിയെങ്കിലും ഒളിവിലായിരുന്നതിനാൽ ഇയാളെ പിടികൂടാനായില്ല.

ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ സ്ത്രീയെക്കുറിച്ച് അപകീർത്തികരമായ വീഡിയോ എടുക്കുകയായിരുന്നു സൂരജ്. ഇതേതുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അവഹേളിക്കുന്നതിന് പുറമെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പറഞ്ഞു. പി.രാജ്കുമാർ വ്യക്തമാക്കി.

Read Previous

ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ ജനശ്രദ്ധ വരണം;സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ

Read Next

രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു