ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഢിലേക്കുള്ള യാത്ര ആരംഭിക്കും. 2300 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് യാത്ര. 50 ദിവസത്തിനുള്ളിൽ ഗംഗാ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര കപ്പൽ കടന്നുപോകുന്നത്.
2020 ൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ്-19 കാരണം വൈകി. 18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര കപ്പലാണ് ഗംഗാവിലാസ്. കപ്പലിൽ ആഡംബര റെസ്റ്റോറന്‍റ്, സ്പാ, സൺഡെക്ക് എന്നിവയുണ്ട്. പ്രധാന ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്‍റിൽ കോണ്ടിനെന്‍റൽ, ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ബുഫെ കൗണ്ടറുകളുണ്ട്.
മനോഹരമായി അലങ്കരിച്ച 18 സ്യൂട്ടുകളാണ് കപ്പലിലുള്ളത്. വ്യത്യസ്തമായ ശൈലിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സൗകര്യങ്ങൾ മിനിമം അലങ്കാരങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.