ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് സ്വന്തമാക്കി.
സാഗര കന്യകയുടെ ശിൽപം ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. 1990ൽ പണി ആരംഭിച്ച ഈ ശിൽപം നിർമ്മിക്കാൻ രണ്ട് വർഷമെടുത്തു. ശിൽപത്തിന്റെ നിർമ്മാണച്ചുമതല ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ഏൽപ്പിച്ചത്. ഈ നിർമ്മാണത്തിന് അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല.
ശിൽപനിർമ്മാണത്തിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് കാനായി കുഞ്ഞിരാമൻ പ്രതികരിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടർ നളിനി നെറ്റോ നിർമ്മാണത്തെ എതിർത്തെങ്കിലും മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഇടപെടലിനെ തുടർന്നാണ് നിർമ്മാണം പൂർത്തിയാക്കാൻ അനുമതി ലഭിച്ചതെന്നും കാനായി പറഞ്ഞിരുന്നു.