Breaking News :

90-ാം മിനിറ്റിലെ വിജയഗോൾ ; സ്‌പെയിൻ ക്വാർട്ടർ ഫൈനലിലേക്ക്

ഇംഗ്ലണ്ട്: വനിതാ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ എത്തിയ സ്പെയിൻ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ നേരിട്ട സ്പെയിൻ അവസാന നിമിഷം മത്സരം ജയിച്ചു. ജയത്തോടെ ക്വാർട്ടർ ഫൈനലിൽ ജർമ്മനിക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സ്പെയിൻ ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ആതിഥേയരും കിരീടപ്രതീക്ഷയിൽ മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ കാത്തിരിക്കുന്നത് തീക്ഷ്ണമായ മത്സരമായിരിക്കും.

മത്സരത്തിൽ ഏകദേശം 75 ശതമാനം സമയവും പന്ത് കൈവശം വച്ച സ്പെയിനിനെതിരെ ഡെൻമാർക്ക് പ്രതിരോധ കേന്ദ്രീകൃത പ്രകടനം പുറത്തെടുത്തു. 90-ാം മിനിറ്റിൽ സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ തളയ്ക്കുമെന്ന് തോന്നിച്ചപ്പോഴാണ് വിജയഗോൾ പിറന്നത്.

പകരക്കാരിയായെത്തിയ റയൽ മാഡ്രിഡ് താരം ഓൽഗ കാർമോണയുടെ ക്രോസിൽ നിന്ന് സ്പെയിൻ വിജയം ഉറപ്പിച്ചു. ചരിത്രത്തിൽ ഇതുവരെ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയാത്ത സ്പെയിൻ ഇംഗ്ലണ്ടിൽ നിന്ന് വലിയ പരീക്ഷണത്തെ നേരിടും. അടുത്തയാഴ്ച ബ്രൈറ്റൻ കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ സ്പെയിനും ഇംഗ്ലണ്ടും നേർക്കുനേർ പോരാടും.

Read Previous

‘ലാൽ സിംഗ് ഛദ്ദ’; സിനിമയുടെ തമിഴ്‌നാട് തിയറ്റർ അവകാശം റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി

Read Next

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ;ലോങ് ജംപിൽ എം.ശ്രീശങ്കർ 7–ാം സ്ഥാനത്ത്