‘രാഷ്ട്രപത്നി’ പരാമര്‍ശം; ബിജെപിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചുള്ള രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ ബിജെപിയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ്‌ നേതാവ് അധീർ രഞ്ജൻ ചൗധരി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് ലോക്സഭയും രാജ്യസഭയും താൽക്കാലികമായി നിർത്തിവെച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’ എന്ന് മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു.

Read Previous

രാജ്യസഭയിൽ 3 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു

Read Next

‘തീ’യിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനാകുന്നു; വില്ലൻ ആയി ഇന്ദ്രൻസ്