കാത്തിരിപ്പിന് വിരാമം; ഷാരൂഖ് ഖാൻ- ദീപിക ചിത്രം ‘പഠാൻ്റെ’ ട്രെയിലർ എത്തി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പഠാൻ’ ട്രെയിലർ പുറത്തിറങ്ങി. ഷാരൂഖ് ഖാനും ദീപിക പദുക്കോണും രാജ്യത്തെ രക്ഷിക്കാൻ പോരാടുന്ന ഉദ്യോഗസ്ഥരായാണ് എത്തുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ജോൺ എബ്രഹാമാണ് വില്ലൻ. 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.

K editor

Read Previous

83ആം പിറന്നാൾ ആഘോഷിച്ച് യേശുദാസ്; ആശംസകളുമായി പ്രമുഖർ

Read Next

ജോഷിമഠ് ഭൗമ പ്രതിഭാസം; ഹര്‍ജി ജനുവരി 16ന് കേള്‍ക്കാമെന്ന് സുപ്രീം കോടതി