ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) ഡാറ്റ അനുസരിച്ച്, അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞപ്പോൾ നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.96 ശതമാനമായി ഉയർന്നു. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ്, 30.6 ശതമാനം. നവംബറിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ്.
ഒക്ടോബറിലെ തൊഴിലില്ലായ്മ നിരക്ക് 7.77 ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.21 ശതമാനവും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 8.04 ശതമാനവുമായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ആണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 8.28 ശതമാനം. അതേസമയം, നവംബറിൽ നിയമനങ്ങൾ 27 ശതമാനം വർദ്ധിച്ചതായി നൗകരി ജോബ്സ്പീക്ക് സൂചിക പറയുന്നു. എന്നിരുന്നാലും, ഐ ടി, വിദ്യാഭ്യാസം, റീട്ടെയിൽ മേഖലകളിൽ നിയമനം കുറഞ്ഞു.
അതേസമയം, 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 9.8 ശതമാനത്തിൽ നിന്ന് രാജ്യത്തെ നഗരപ്രദേശങ്ങളിൽ 15 വയസും അതിൽ കൂടുതലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നേരത്തെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.