ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഭരണത്തുടർച്ച ലഭിച്ചതോടെ ധാർഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച സിപിഎമ്മിനും എൽഡിഎഫിനും ഏറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ കോട്ടകളും പൊളിക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്നും സതീശൻ പറഞ്ഞു.
“29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പാണ്. 7 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സിപിഎമ്മിന്റേയും ബിജെപിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടി. സിപിഎമ്മില്‍ നിന്ന് ഏഴും ബിജെപിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാര്‍ഡ് എൽഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യുഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 363 വോട്ടിന് എൽഡിഎഫ് ജയിച്ച മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ കൈനോട് വാര്‍ഡ് ഇത്തവണ യുഡിഎഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകള്‍ക്കാണ്”, സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.