ട്രെയിന്‍ റദ്ദായി; വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: പലരും മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ, വൈകിപ്പോയ ട്രെയിനിനായി കാത്തിരിക്കാറുണ്ട്. റെയിൽവേയെ കുറിച്ച് ആശങ്കയും പരാതിയും പറയാൻ ഉണ്ടാകും. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പങ്കിടാനുള്ളത് ഇന്ത്യൻ റെയിൽവേയുടെ സ്നേഹമാണ്.

കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി. ഇതോടെ, സത്യം ഗദ്വി ആശങ്കാകുലനായി. പക്ഷേ, അവിടെയാണ് നമ്മുടെ ഇന്ത്യൻ റെയിൽ വേയുടെ ബഹുജന ഇടപെടൽ . കുടുങ്ങിക്കിടന്ന വിദ്യാർത്ഥിക്ക് ഇന്ത്യൻ റെയിൽവേ ഒരു കാർ ഏർപ്പാടാക്കി. മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിയാണ് സത്യം . ഗുജറാത്തിലെ ഏക്താ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വഡോദര സ്റ്റേഷനിലേക്ക് രണ്ട് മണിക്കൂർ കാർ സർവീസ് ഇന്ത്യൻ റെയിൽവേ നൽകി.

സത്യം ഏക്താ നഗറിൽ നിന്ന് വഡോദരയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും ട്രെയിൻ ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഏക്താ നഗറിൽ നിന്ന് വഡോദരയിലേക്കുള്ള റെയിൽവേ ട്രാക്ക് മഴയിൽ തകർന്നതിനാൽ അധികൃതർ അവസാന നിമിഷം ട്രെയിൻ റദ്ദാക്കി. ഇതേതുടർന്ന് വഡോദരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ കയറാൻ വിദ്യാർത്ഥികൾക്ക് ഉദ്യോഗസ്ഥർ ഒരു കാർ ഏർപ്പാടാക്കി.

K editor

Read Previous

സിംഗപ്പുര്‍ ഓപ്പണിൽ സൈന, സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

Read Next

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു