ഒമര്‍ ലുലു ചിത്രം ‘നല്ല സമയ’ത്തിന്റെ ട്രെയിലർ പുറത്ത്

ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഫൺ ത്രില്ലർ സ്റ്റോണർ വിഭാഗത്തിൽ പെടുന്നതാണെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. 4 പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇർഷാദ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഒറ്റരാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് കൈകാര്യം ചെയ്യുന്നു. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമർ ലുലു, ചിത്ര എസ് എന്നിവർ ചേർന്ന് രചനയും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്വപ്നേഷ് കെ നായർ, സോങ് കട്ട് ഹേമന്ത് കുമാർ, കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് പി വി, സെക്കൻഡ് ക്യാമറ അജ്മൽ ലത്തീഫ്. കെ.ജി.സി സിനിമാസിന്‍റെ ബാനറിൽ നവാഗതനായ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 25ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 

Read Previous

കരീന കപൂറിൻ്റെ മര്‍ഡര്‍ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയായി

Read Next

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്