ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്നൗ: മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയ ഒരു വയസുകാരൻ കൊല്ലപ്പെട്ടു. ചികിത്സയുടെ പേരിൽ കുട്ടിയുടെ പല്ലടിച്ചു തകർക്കുകയും കുട്ടിയെ നിലത്തേക്ക് എറിയുകയും ചെയ്തതാണ് മരണകാരണം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ധാക്കർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
കുട്ടിക്ക് അസുഖം വന്നപ്പോൾ വീട്ടുകാർ കുട്ടിയെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പല്ലുകൾ അടിച്ച് തകർത്ത് കുട്ടിയെ നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് കുടുംബം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി മന്ത്രവാദിക്കെതിരെ പരാതി നൽക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.