മോഷ്ടിച്ച ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ലെന്ന് ഉടമയോട് തന്നെ പറഞ്ഞ് മോഷ്ടാവ്

കോയമ്പത്തൂർ: വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കേടായതോടെ ഉടമയോട് സഹായം അഭ്യർത്ഥിച്ച് മോഷ്ടാവ്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ ഉടമ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീട്ടിൽ നിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. വാഹനം നഷ്ടപ്പെട്ടതായി പരാതി നൽകാൻ കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കോഴിഫാം മാനേജരായ മുരുകൻ. മുരുകൻ കുറുമ്പപാളയത്ത് എത്തിയപ്പോൾ വർക്ക്ഷോപ്പിന് മുന്നിൽ തന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് അടുത്തേക്ക് പോയി. വാഹനത്തിന് സമീപം നിന്നിരുന്ന ബാലസുബ്രഹ്മണ്യൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നില്ലെന്നും വർക്ക്ഷോപ്പ് എപ്പോൾ തുറക്കുമെന്നും ചോദിച്ചു.

മുരുകനും ബാലസുബ്രഹ്മണ്യവും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടു. മുരുകൻ കാര്യങ്ങൾ പറഞ്ഞപ്പോൾ പൊലീസ് എത്തുന്നതുവരെ നാട്ടുകാർ പ്രതിയെ കെട്ടിയിട്ടു.

K editor

Read Previous

പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി

Read Next

സര്‍വീസ് സാലറി പാക്കേജ്; കോസ്റ്റ് ഗാര്‍ഡും ആക്സിസ് ബാങ്കും ധാരണയില്‍