ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് ട്രെയിലറെത്തി

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ് റീമേക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആർ. കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. ജയം കൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് കണ്ണൻ. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ അവകാശവും കണ്ണൻ വാങ്ങിയിട്ടുണ്ട്.

ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സവരി മുത്തുവും ജീവിതയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിയോ ജോൺ പോൾ എഡിറ്റിങ്ങും രാജ്കുമാർ കലാസംവിധാനവും നിർവഹിക്കുന്നു.

ഒടിടി റിലീസായി പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.

K editor

Read Previous

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും

Read Next

കാന്താരയിലെ പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം കോപ്പിയെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ