ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ; ദുബായിൽ വരുന്നു ‘ബുർജ് ബിൻഹാട്ടി’

ദുബായ്: ജേക്കബ് & കോ റെസിഡൻസസ് ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറായ ബുർജ് ബിൻ‌ഹാട്ടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

നൂറിലധികം നിലകളുള്ള ‘ബുർജ് ബിൻഹാട്ടി’ എന്ന ടവർ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറിനെ മറികടക്കും. നവംബർ 16ന് കൊക്കകോള അരീനയിൽ നടന്ന ആഘോഷ ലോഞ്ച് പരിപാടിയിലാണ് ടവറിന്‍റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

Read Previous

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍; വിഷയത്തിൽ ഇടപെടുമെന്ന് ഗവര്‍ണര്‍

Read Next

നിയമനവിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം തീരുമാനം