ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: തിയേറ്ററില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടും ചർച്ചാവിഷയമാവുകയും ചെയ്ത റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്‍റെ വിജയം വ്യത്യസ്തമായി ആഘോഷിക്കാൻ നിർമ്മാതാവ് വർഗീസ് മൂലൻ. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. നിർമ്മാതാവും വ്യവസായിയുമായ വർഗീസ് മൂലൻ ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 18 വയസ്സിന് താഴെയുള്ള 60 നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്.
വർഗീസ് മൂലൻസ് ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായാണ് 18 വയസ്സിന് താഴെയുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ഒക്ടോബർ 30ന് രാവിലെ 9.30ന് അങ്കമാലി ടിബി ജംഗ്ഷനിലെ സി.എസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും. റോക്കട്രി എന്ന ചിത്രത്തിൽ നമ്പി നാരായണനായി വേഷമിട്ട നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, റോജി ജോൺ എം.എൽ.എ എന്നിവർ പങ്കെടുക്കും.
ടച്ച് എ ഹാർട്ട് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് വർഗീസ് മൂലൻസ് ഫൗണ്ടേഷൻ ഇതുവരെ 201 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്.