ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ നവംബർ 15ന് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ക്യാഷ് പ്രൈസും ഇ.എം.എസ് മെമ്മോറിയൽ ട്രോഫിയും വിതരണം ചെയ്യും.
പ്രസംഗത്തിനുള്ള സമയം അഞ്ച് മിനിറ്റാണ്. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ബയോഡാറ്റ സഹിതം youthday2020@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒക്ടോബർ 30ന് വൈകുന്നേരം 5 മണിക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471 2308630.