കണ്ണീരോടെ വിഷ്ണുപ്രിയക്ക് വിട നൽകി നാട്

കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ മരിച്ച വിഷ്ണുപ്രിയയ്ക്ക് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊണ്ടുവന്നപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്.

നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഒഴുകിയെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്.

Read Previous

സൗദി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനെത്തും

Read Next

സൗദിയിൽ റെയ്ഡുകളിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17000 ത്തിലധികം നിയമലംഘകർ