‘വാരിസി’ലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍

വിജയിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലായ്പ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. വിജയിയുടെ അടുത്ത ചിത്രമായ വാരിസിലെ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി.

വിജയ് നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തമൻ എസ് ആണ്. രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണെന്നതും ശ്രദ്ധേയമാണ്. വിവേകിന്‍റേതാണ് വരികൾ.

യൂട്യൂബിൽ റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ 18.5 ദശലക്ഷത്തിലധികം കേൾവിക്കാരെയാണ് ഗാനം നേടിയത്. ദക്ഷിണേന്ത്യൻ സിനിമയിൽ സമീപകാലത്ത് ഒരു ലിറിക്കൽ വീഡിയോയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണിത്.

Read Previous

രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

Read Next

ഗവര്‍ണര്‍ വിരുദ്ധ സമരം; മാര്‍ച്ച് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരില്‍