നിവിൻ ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ലെ ഗാനം പുറത്തിറങ്ങി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണിത്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇംഗ്ലീഷ് വറികളുള്ള ഗാനം ചിട്ടപ്പെടുത്തിയതും പാടിയതും ജേക്സ് ബിജോയ് ആണ്. ജേക്സ് ബിജോയ്, ഷാ എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്‍റെ പേര് സ്റ്റാൻലി എന്നാണ്. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. നവീൻ ഭാസ്കറാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ദുബായ്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. നിവിൻ പോളിയെ കൂടാതെ സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Previous

ദേശീയ ഗെയിംസ്; കേരളത്തിന് വേണ്ടി മൂന്നാം സ്വർണം നേടി സജന്‍ പ്രകാശ്

Read Next

ജനസംഖ്യയിൽ അസന്തുലിതാവസ്ഥ; ആർഎസ്എസ് മേധാവിക്ക് മറുപടിയുമായി മുഖ്യമന്ത്രി