ആന്റണി വർ​ഗീസ് ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്ത്

ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്തിറങ്ങി. ലോകം ലോകകപ്പിന് തയ്യാറെടുക്കുന്ന സമയത്ത് ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. 

നവാഗതനായ നിഖിൽ പ്രേംരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ഇതിനെ ഒരു ഫാന്‍റസി സ്പോർട്സ് ഡ്രാമ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നവംബർ 4ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. 

വടക്കൻ കേരളത്തിലെ ഒരു ഗ്രാമം ഫുട്ബോൾ ലോകകപ്പിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോൾ പ്രേമിയായ ഒരു ഒൻപത് വയസ്സുകാരന്‍റെ ജീവിതത്തിലേക്കുള്ള അപ്രതീക്ഷിതമായ ഒരു അതിഥിയുടെ വരവും, അവന്‍റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

Read Previous

ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01%

Read Next

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി